Breaking News

Trending right now:
Description
 
Apr 29, 2018

വിദേശവനിതയുടെ മരണം കൊലപാതകം

image കോവളത്തെ കണ്ടല്‍കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത കൊല്ലപ്പെട്ടതാകമെന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. കഴുത്തിനേറ്റ അതിശക്തമായ ക്ഷതമാണ്‌ മരണകാരണം. ശരീരത്തില്‍ പത്തിലധികം മുറിവുകളുണ്ട്‌. മുറിവുകളുടെ സ്വഭാവം പരിഗണിച്ച്‌ ഒന്നിലേറെ ആളുകള്‍ ബലപ്രയോഗത്തിനു ക്ഷമിച്ചിട്ടുണ്ടാകുമെന്നു ഫൊറന്‍സിക്‌ വിദഗ്‌ധര്‍ പൊലീസിനെ അറിയിച്ചു. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടെന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിരുന്നതായും പറയുന്നുണ്ട്‌. തലയിലേക്കുള്ള ചില ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്‌. കഴുത്തു ഞെരിച്ചതിനാലാകാം തലച്ചോറില്‍ രക്തം കട്ടപിടിക്കാനിടയായത്‌. അതേസമയം, മാനഭംഗശ്രമം നടന്നിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. മാനഭംഗശ്രമത്തിനിടെയാകാം കൊലപാതകം. കഴുത്തിലെയും കാലിലെയും മുറിവുകള്‍ മാനഭംഗശ്രമത്തിനിടെ സംഭവിച്ചതാകാമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച തലമുടി ആരുടേതെന്നറിയാന്‍ ഫോറന്‍സിക്‌ ഫലത്തിനായി കാത്തിരിക്കുകയാണ്‌ പൊലീസ്‌. ആന്തരികാവയവ പരിശോധനഫലം തിങ്കളാഴ്‌ച ലഭിച്ചേക്കും. കഴുത്ത്‌ ഒടിഞ്ഞനിലയില്‍ ലിഗയെ മരത്തില്‍ ചാരിനിര്‍ത്തി കൊലയാളി രക്ഷപ്പെട്ടതാകാമെന്നാണ്‌ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌.