Breaking News

Trending right now:
Description
 
Apr 29, 2018

മോദിക്കെതിരെ രാഹുലിന്റെ ജന്‍ ആക്രോശ്‌ റാലിക്ക്‌ ഇന്നു തുടക്കം

image നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ മഹാറാലി 'ജന്‍ ആക്രോശി'ന്‌ ഇന്ന്‌ ഡല്‍ഹിയില്‍ തുടക്കം. 2019ലെ ലോക്‌ സഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടുകൊണ്ടുള്ള പടയൊരുക്കമാണിത്‌. രാംലീല മൈതാനത്ത്‌ നടക്കുന്ന റാലിയെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. നരേന്ദ്രമോദി സര്‍ക്കാരിന്റെ വാഗ്‌ദാന ലംഘനങ്ങളും അഴിമതിയും ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ്‌ റാലി. ഏകദേശം അരലക്ഷത്തോളം പേര്‍ പങ്കെടുക്കും. രാഹുല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം സംഘടിപ്പിക്കുന്ന മഹാറാലി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ നേതാക്കള്‍. മോദി സര്‍ക്കാരിന്റെ നയങ്ങളോടും തീരുമാനങ്ങളോടും ജനങ്ങള്‍ക്കുള്ള അതൃപ്‌തിയും ജനരോക്ഷവും ഏറ്റെടുക്കുക, തിരഞ്ഞെടുപ്പില്‍ ഭരണമാറ്റത്തിനു വഴിയൊരുക്കുക എന്നിവയും റാലിയുടെ ലക്ഷ്യങ്ങളാണ്‌. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരെ തുടരുന്ന അക്രമം, സിബിഎസ്‌ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, ദേശീയ സുരക്ഷ തുടങ്ങിയവയും റാലിയില്‍ ഉയര്‍ത്തിക്കാട്ടും. മഹാറാലിയില്‍ മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുക്കും. പ്രതിക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ കേരളത്തില്‍നിന്നു എത്തും.