Breaking News

Trending right now:
Description
 
Apr 28, 2018

മൂന്നാമത്തെ രാജകുമാരന്റെ പേര്‌-ലൂയി ആര്‍തര്‍ ചാള്‍സ്‌

image ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ പുതിയ അതിഥിക്കു പേരിട്ടു.ലൂയി ആര്‍തര്‍ ചാള്‍സ്‌. വില്യം രാജകുമാരനും ഭാര്യ കെയ്‌റ്റിനും കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ മൂന്നാമത്തെ കുഞ്ഞുപിറന്നത്‌. ലൂയി ഓഫ്‌ കേംബ്രിജ്‌ എന്നാണ്‌ രാജകീയ നാമം. രാജകുടുംബത്തിലെ ഉറ്റ സുഹൃത്തായിരുന്ന ലൂയിസ്‌ മൗണ്ട്‌ ബാറ്റന്‍ പ്രഭുവിനെ അനുസ്‌മരിച്ചാണ്‌ കുഞ്ഞിന്‌ ഈ പേര്‌ നല്‍കിയത്‌. വില്യം രാജകുമാരന്റെ മുത്തച്ഛന്‍ ഫിലിപ്പ്‌ രാജകുമാരന്റെ അമ്മാവനാണ്‌ മൗണ്ട്‌ ബാറ്റണ്‍ പ്രഭു. നാലുവയസുകാരന്‍ ജോര്‍ജ്‌, മൂന്നുവയസുകാരി ഷാര്‍ലറ്റ്‌ എന്നിവരാണ്‌ ലൂയിസിന്റെ സഹോദരങ്ങള്‍. കിരീടാവകാശികളില്‍ അഞ്ചാംസ്ഥാനമാണ്‌ കുഞ്ഞ്‌ ലൂയിസ്‌ രാജകുമാരനുള്ളത്‌.