Apr 28, 2018
മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം: ബിനോയ് വിശ്വം
കെ.എം.മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നു കൊല്ലത്ത്
പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍
സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. മാണിയുടെ അഴിമതി രാഷ്ട്രീയം
എല്‍ഡിഎഫ് പലതവണ തുറന്നുകാട്ടിയിട്ടുണ്ട്. ഇതെല്ലാം മറന്ന് ഒരു
സുപ്രഭാതത്തില്‍ മാണിയെ ഇടതുമുന്നണിയില്‍ സഹകരിപ്പിക്കാന്‍ കഴിയില്ലെന്നു
ബിനോയ് വിശ്വം വ്യക്തമാക്കി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള
മതേതര ശക്തികളുമായി യോജിച്ച പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി
കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് പ്രമേയം പറയുന്നത്. ബിജെപിയെ
പ്രതിരോധിക്കാന്‍ ഇതാവശ്യമാണെന്നാണ് സിപിഐയുടെ നിലപാട്. പിന്നെ
എന്തുകൊണ്ടാണ് കേരളത്തില്‍ കേരളാകോണ്‍ഗ്രസ് എമ്മിനെ സഹകരിപ്പിക്കാത്തത്
എന്ന ചോദ്യത്തിനാണ് മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നു
ബിനോയ് വിശ്വം വ്യക്തമാക്കിയത്. മാണിയുമായി ഒരു സഹകരണവും
ഉണ്ടാകില്ലെന്നും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍
മാണിയുടെ വോട്ട് ആവശ്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രനും പ്രതികരിച്ചിരുന്നു.