Breaking News

Trending right now:
Description
 
Apr 28, 2018

മകന്‍ അമ്മയെ ഫോണില്‍വിളിച്ചു ഞാന്‍ ഇപ്പോള്‍വരും; വന്നത്‌ മകന്റെ മൃതദേഹം

image ഒരമ്മ എങ്ങനെ ഇതു സഹിക്കും. യാത്രക്കിടെ മകന്‍ ഫോണില്‍ അമ്മയെവിളിച്ചു പറഞ്ഞു; ഞാന്‍ അഞ്ചുമിനിട്ടിനുള്ളില്‍വരും. പിന്നീട്‌ അമ്മകേട്ടത്‌ മകന്റെ മരണവിവരം. കോട്ടയം പുല്ലരിക്കുന്ന്‌ കെ.സി.മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ പ്രവീണിന്റെ (32) മരണം നാടിനെ ദുഖത്തിലാക്കിയിരിക്കുകയാണ്‌. വ്യാഴാഴ്‌ച രാത്രി പത്തിന്‌ എംസി റോഡില്‍ തെള്ളകത്തുവച്ചാണ്‌ പ്രവീണ്‍ അപകടത്തില്‍പെട്ടത്‌. ബൈക്കില്‍ വരുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ്‌ ഇടിക്കുകയായിരുന്നു. അപകടം നടക്കുന്നതിന്‌ അഞ്ചുമിനിട്ട്‌ മുമ്പ്‌ പ്രവീണ്‍ മൊബൈല്‍ ഫോണില്‍
വീട്ടിലേക്ക്‌ വിളിച്ച്‌ അമ്മയുമായി സംസാരിച്ചിരുന്നു. അഞ്ചുമിനിട്ടിനുള്ളില്‍ വരുമെന്നായിരുന്നു അറിയിച്ചത്‌. പിന്നീട്‌ വീണ്ടും അഞ്ചുമിനിട്ട്‌ കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക്‌ ഫോണ്‍വന്നു. പ്രവീണിന്‌ അപകടമുണ്ടായെന്നും മെഡിക്കല്‍കോളജ്‌ ആശുപത്രിയിലാണെന്നും. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ അപകടസ്ഥലത്തുവച്ചുതന്നെ പ്രവീണ്‍ മരിച്ചത്‌ വീട്ടുകാര്‍ അറിഞ്ഞത്‌. ദുബായില്‍ ജോലി ചെയ്‌തിരുന്ന പ്രവീണ്‍ രണ്ടുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. ഇനി ദുബായിലേക്കില്ലാ എന്നതായിരുന്നു തീരുമാനം. നാട്ടില്‍ ജോലി അന്വേഷിക്കുന്നതിനിടെ രണ്ടുദിവസം മുമ്പ്‌ കോട്ടയത്തുതന്നെയുള്ള വാഹന ഷോറൂമില്‍ അക്കൗണ്ടന്റായി ജോലി ലഭിച്ചത്‌. ഇന്നലെ ജോലികഴിഞ്ഞ്‌ ഏറ്റുമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ്‌ പ്രവീണ്‍ അപകടത്തില്‍പെട്ടത്‌. അവിവാഹിതനാണ്‌. സഹോദരന്‍: പ്രിന്‍സ്‌. പ്രവീണിന്റെ സംസ്‌കാരം ശനിയാഴ്‌ച കുടമാളൂര്‍ ഫൊറോനപള്ളിയില്‍.