Breaking News

Trending right now:
Description
 
Apr 28, 2018

സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടെന്നു മുന്‍താരം ശത്രുഘ്‌നന്‍ സിന്‍ഹ

image സിനിമാരംഗത്ത്‌ ലൈംഗിക ചൂഷണമുണ്ടെന്നു ബോളിവുഡ്‌ മുന്‍ താരം ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ്‌ ഖാന്‍ സിനിമയിലെ ലൈംഗിക ചൂഷണത്തെപ്പറ്റി തുറന്നുപറഞ്ഞത്‌ വിവാദമായതിനു പിന്നാലെയാണ്‌ ശത്രുഘ്‌നന്‍ സിന്‍ഹ ഇക്കാര്യം ശരിവച്ചു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്‌. ലൈംഗിക ചൂഷണം പണ്ടേ നടന്നുവരുന്നുണ്ട്‌. ലൈംഗിക സന്തോഷം ചോദിച്ചുവാങ്ങാറുണ്ട്‌. കൊടുക്കാറുമുണ്ട്‌. എന്നെ സന്തോഷിപ്പിക്കൂ, ഞാനും സന്തോഷിപ്പിക്കാം എന്നത്‌ ജീവിതമുന്നേറ്റത്തിനു വിജയകരമെന്നു കാലം തെളിയിച്ച പുരാതന മാര്‍ഗമാണ്‌. ഇതില്‍ ഇത്ര വേവലാതിപ്പെടാന്‍ എന്താണുള്ളത്‌. തികച്ചും വ്യക്തിപരമായ തീരുമാനമാണിത്‌. സിനിമയില്‍ കയറിപ്പറ്റാന്‍ പെണ്‍കുട്ടികള്‍ എന്തൊക്കെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടിവരുന്നു എന്നെനിക്കറിയാം. സരോജ്‌ ഖാനെ കുറ്റപ്പെടുത്തേണ്ട. വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാക്കുന്നവരെയാണ്‌ കുറ്റപ്പെടുത്തേണ്ടതെന്നു ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.