Breaking News

Trending right now:
Description
 
Apr 27, 2018

ഐശ്വര്യ റായ്‌ ഇന്ത്യന്‍ സൗന്ദര്യമെന്ന്‌ ത്രിപുര മുഖ്യമന്ത്രി

image ബോളിവുഡ്‌ നടി ഐശ്വര്യ റായ്‌ ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ നടിയും മോഡലുമായ ഡയാന ഹെയ്‌ഡയെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ ദേവിന്റെ വിലയിരുത്തല്‍.അഗര്‍ത്തലയില്‍ നടന്ന ഡിവൈന്‍ വര്‍ക്‌ ഷോപ്പില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ രണ്ടുസുന്ദരിമാരെയും മുഖ്യമന്ത്രി വിലയിരുത്തിയത്‌. ഇന്ത്യന്‍ സൗന്ദര്യത്തിന്‌ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഹിന്ദുദേവതകളായ ലക്ഷ്‌മിയുടെയും സരസ്വതിയുടെയും പ്രത്യേകതകള്‍ ഉണ്ടായിരിക്കണം. ഹെയ്‌ഡന്‌ അത്തരം പ്രത്യേകതകള്‍ ഒന്നുമില്ല. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും കിരീടം ലഭിക്കും. ഡയാന ഹെയ്‌ഡനുപോലും ലഭിച്ചു. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ രാജ്യത്തിന്‌ അഞ്ചുതവണ ലോകസുന്ദരിപ്പടം ലഭിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. 1994-ല്‍ ഐശ്വര്യ റായിക്ക്‌ ലോകസുന്ദരിപ്പട്ടം ലഭിച്ചിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഡയാന ഹെയ്‌ഡയ്‌ക്കും സമാനനേട്ടമുണ്ടായി. മഹാഭാരതകാലത്ത്‌ ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു എന്നു കഴിഞ്ഞദിവസം ബിപ്ലവ്‌ ദേവ്‌ പറഞ്ഞിരുന്നു.