Breaking News

Trending right now:
Description
 
Apr 27, 2018

രാഹുലിന്റെ വിമാനത്തിന്‌ യാത്രക്കിടെ തകരാര്‍: അട്ടിമറിയെന്ന്‌ കോണ്‍ഗ്രസ്‌

image കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സഞ്ചരിച്ച വിമാനത്തിന്‌ അപ്രതീക്ഷിത തകരാര്‍ സംഭവിച്ചതിനു പിന്നില്‍ അട്ടിമറിയെന്നു ആരോപണം. അപകടകരമായ രീതിയില്‍ പറന്ന വിമാനം മൂന്നുവട്ടം ശ്രമിച്ചതിനുശേഷമാണ്‌ നിലത്തിറക്കാന്‍ കഴിഞ്ഞത്‌. സംഭവത്തില്‍ രാഹുല്‍ഗാന്ധി കര്‍ണാടക പൊലീസ്‌ മേധാവിക്കു രേഖാമൂലം പരാതി നല്‍കി. ഇന്നലെ രാവിലെ ന്യൂഡല്‍ഹിയില്‍നിന്നു ഹുബ്ബള്ളിയിലേക്കുള്ള രണ്ടുമണിക്കൂര്‍ യാത്രയ്‌ക്കിടെയാണ്‌ രാഹുലും മറ്റു മൂന്നുപേരും സഞ്ചരിച്ചിരുന്ന വിമാനം ഒരുവശത്തേക്കു ചരിഞ്ഞതും ഉയരത്തില്‍നിന്നു താഴേക്കു പതിച്ചതും. വിമാനം ശക്തമായി ഇളകുകയും അസാധാരണ ശബ്ദം ഉണ്ടാവുകയും ചെയ്‌തു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചരണത്തിനു പോവുകയായിരുന്നു രാഹുല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത പൊലീസ്‌ ചോദ്യം ചെയ്‌തുവരുന്നുവെന്നാണ്‌ സൂചന.