Breaking News

Trending right now:
Description
 
Apr 27, 2018

ഇരുനേതാക്കളും കൈകോര്‍ത്തു; കൊറിയന്‍ ഉച്ചകോടിക്കു തുടക്കം

image കൊറിയന്‍ ഉച്ചകോടിക്കു തുടക്കമായി. അതിര്‍ത്തി കടന്നെത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിനെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജേന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഇരുവരും ചെറുപുഞ്ചിരിയോടെ സമാധാനത്തിലേക്ക്‌ കൈകോര്‍ത്തു നടന്നു. ശത്രുരാജ്യങ്ങളിലെ ഭരണാധികാരികള്‍ സമാധാനത്തിനായി കൈകോര്‍ത്തത്‌ ലോകം ആശ്ചര്യത്തോടെ വീക്ഷിച്ചു. കൊറിയകളെ വേര്‍തിരിക്കുന്ന നിസൈനീകൃത മേഖലയിലെ സ്വീകരണത്തിനുശേഷം ഇരുവരും സമാധാനചര്‍ച്ചകള്‍ക്കായി പാന്‍മുജോം ഗ്രാമത്തിലെ ശാന്തിഗൃഹത്തിലെത്തി (പീസ്‌ ഹൗസ്‌). പുതിയ ചരിത്രം ആരംഭിക്കുകയാണ്‌. സമാധാനയുഗത്തിലേക്കുള്ള ചരിത്രത്തിന്റെ സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ എത്തിയതായി ശാന്തിഗൃഹത്തിലെ സന്ദര്‍ശന ഡയറയില്‍ കിം ജോങ്‌ കുറിച്ചു. സമാധാനചര്‍ച്ചകള്‍ക്കായി അതിര്‍ത്തികടന്ന കിം ചരിത്രം തിരുത്തിക്കുറിച്ചാണ്‌ അയല്‍നാട്ടില്‍ കാല്‍കുത്തുന്നത്‌. ദക്ഷിണകൊറിയയിലെത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയെന്ന ചരിത്രത്തിലേക്കാണ്‌ കിം നടന്നുകയറിയത്‌. കിമ്മിനൊപ്പം സഹോദരന്‍ കിം യോ ജോംഗും എത്തിയിട്ടുണ്ട്‌. ആണവപരിപാടി പുനരാരംഭിക്കാതിരിക്കാന്‍ കിം വയ്‌ക്കുന്ന ഉപാധികള്‍ എന്താണ്‌ എന്നാണ്‌ ഈ ഉച്ചകോടിയില്‍ ലോകം ഉറ്റുനോക്കുക. ഈ ഉപാധികള്‍ അനുസരിച്ചായിരിക്കും യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപുമായുള്ള കിമ്മിന്റെ ഉച്ചകോടിയുടെ വിജയം.