Breaking News

Trending right now:
Description
 
Apr 27, 2018

അസാറാമും മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രവുമായി കോണ്‍ഗ്രസ്‌

image വിവാദ ആള്‍ദൈവം അസാറാം ബാപ്പുവുമൊത്തുള്ള പ്രധാനമന്ത്രി നരേദന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്‌ പങ്കുവച്ചു. പീഡനക്കേസില്‍ അസാറാം ബാപ്പുവിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തമാണ്‌ കോടതി അസാറാം ബാപ്പുവിനെ ശിക്ഷിച്ചത്‌. വിവാദ ആള്‍ദൈവത്തെ മോദി വണങ്ങുന്നതും ഇരുവരുമൊന്നിച്ച്‌ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതും പഴയ ഈ ദൃശ്യത്തിലുണ്ട്‌. ഇതിനെ പ്രതിരോധിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ നേതാവിനെതിരേ ചിത്രവും ചിലര്‍ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ ദ്വിഗ്‌ വിജയ്‌സിങ്‌ അസാറാമിനെ വണങ്ങുന്നതാണ്‌ ചിത്രം.