Breaking News

Trending right now:
Description
 
Apr 26, 2018

ശിക്ഷകേട്ട്‌ അസാറാം ബാപ്പു കുഴഞ്ഞുവീണു

image ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതുകേട്ട്‌ അസാറാം ബാപ്പുവിന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണു. ജോധ്‌പൂരിലെ ജയിലില്‍ പ്രത്യേക വിചാരണക്കോടതി ഒരുക്കിയാണ്‌ ശിക്ഷവിധിച്ചത്‌. സര്‍വസന്നാഹങ്ങളുമായി ആംബുലന്‍സിലെത്തിയ ഡോക്ടര്‍മാര്‍ അസാറാം ബാപ്പുവിനെ പരിശോധിച്ചു. ഒന്നരമണിക്കൂറോളം കോടതിയില്‍ നില്‍ക്കേണ്ടിവന്നതുകൊണ്ടാകാം ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 77 വയസുള്ള ബാബു വിധികേട്ടതിനു പിന്നാലെ പൊട്ടിക്കരയുകയും ചെയ്‌തു. ഹരി ഓം എന്നു ജപിച്ചുകൊണ്ടായിരുന്നു വിധി കേട്ടത്‌. അസാറാമിനു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന്‌ ഇരയുടെ അഭിഭാഷകന്‍ ശക്തമായി വാദിച്ചിരുന്നു. നിയമസംവിധാനങ്ങളില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും നീതി നടപ്പായതില്‍ സന്തോഷമുണ്ടെന്നും ഇരയുടെ പിതാവ്‌ വ്യക്തമാക്കി. രാജസ്ഥാനിലും ഗുജറാത്തിലുമായി സമാനമായ രണ്ടുകേസുകള്‍ക്കൂടി ബാപ്പുവിനെതിരെയുണ്ട്‌.