Breaking News

Trending right now:
Description
 
Apr 26, 2018

ഫുള്‍കോര്‍ട്ട്‌ വിളിക്കണമെന്ന്‌ മുതിര്‍ന്ന ജഡ്‌ജിമാര്‍

image സുപ്രീംകോടതിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു നടപടിയെടുക്കുന്നതിന്‌ എല്ലാ ജഡ്‌ജിമാരും ഉള്‍പ്പെടുന്ന യോഗം വിളിക്കണമെന്നു മുതിര്‍ന്ന ജഡ്‌ജിമാരായ രഞ്‌ജന്‍ ഗൊഗോയിയും മദന്‍ ബി.ലോക്കൂറം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയ്‌ക്കു ഇവര്‍ കത്തുനല്‍കുകയും ചെയ്‌തു. ചീഫ്‌ ജെസ്റ്റീസിനെതിരായുള്ള ഇംപീച്ച്‌മെന്റ്‌ നോട്ടീസ്‌ രാജ്യസഭാ അധ്യക്ഷന്‍ തള്ളിയതിനു മുമ്പാണ്‌ സുപ്രീംകോടതി കൊളീജിയം അംഗങ്ങള്‍കൂടിയായ ജഡ്‌ജിമാര്‍ കത്തുനല്‍കിയത്‌. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും ചീഫ്‌ ജസ്റ്റീസ്‌ മൗനം പാലിക്കുന്നതും സര്‍ക്കാരിന്‌ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിലും ജഡ്‌ജിമാര്‍ക്ക്‌ കടുത്ത അതൃപ്‌തിയുണ്ട്‌. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ മുതിര്‍ന്ന ജഡ്‌ജിമാരായ ചെലമേശ്വറും കുര്യന്‍ജോസഫും ചീഫ്‌ ജസ്റ്റീസിന്‌ കത്ത്‌ എഴുതിയിരുന്നു. നേരത്തെ ചീഫ്‌ ജസ്റ്റീസിനോടുള്ള ഭിന്നത വെളിപ്പെടുത്തി നടത്തിയ പത്രസമ്മേളനത്തിലും ഇവര്‍ നാലുപേരും പങ്കെടുക്കുകയും ചെയ്‌തിരുന്നു.