Breaking News

Trending right now:
Description
 
Apr 26, 2018

പീഡനക്കേസ്‌: അസാറാം ബാപ്പുവിന്‌ ജീവപര്യന്തം

image പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്‌ (77) ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ജോധ്‌പൂരിലെ പ്രത്യേക വിചാരണക്കോടതിയാണ്‌ ശിക്ഷവിധിച്ചത്‌. ഒപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ ശില്‍പി, ശരത്‌ എന്നിവര്‍ക്ക്‌ 20 വര്‍ഷംവീതം തടവുശിക്ഷ വിധിച്ച കോടതി മറ്റുരണ്ടുപേരെ വിട്ടയയ്‌ക്കുകയും ചെയ്‌തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം - പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌്‌. തട്ടിക്കൊണ്ടുപോകല്‍,അന്യായമായ തടഞ്ഞുവയ്‌ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. അസാറാമിനെതിരെ സാക്ഷിപറഞ്ഞ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഒമ്പത്‌ പേര്‍ക്ക്‌ പരുക്കേറ്റു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി നിലനില്‍ക്കുകയും ചെയ്‌തിരുന്നു. 2013 ഓഗസ്‌റ്റ്‌ 15നു രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം ഉണ്ടായത്‌. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍നിന്നുള്ള പതിനാറുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.