Breaking News

Trending right now:
Description
 
Apr 26, 2018

ബിജെപിയുടേത്‌ കര്‍ണാടകയെ കൊള്ളയടിച്ചവരുടെ പാനല്‍: രാഹുല്‍ഗാന്ധി

image ഖനി വിവാദത്തില്‍ കുടങ്ങിയ റെഡ്ഡി സഹോദരന്മാരെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിച്ച്‌ നരേന്ദ്രമോദി കര്‍ണാടകയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാനത്തെ കൊള്ളയടിച്ച കാട്ടുകള്ളന്മാരെ വീണ്ടും നിയമസഭയില്‍ എത്തിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ്‌ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ സീറ്റ്‌ നല്‍കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിയുടെ കറ പുരണ്ട സ്ഥാനാര്‍ഥികളെയാണ്‌ ബിജെപി കളത്തില്‍ ഇറക്കിയിരിക്കുന്നത്‌. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യദൂരപ്പയുടെ റെഡ്ഡി സഹോദരങ്ങളുമായുള്ള സഹൃദം പരസ്യമാണ്‌. അധികാരം കയ്യാളുമ്പോള്‍ കര്‍ണാടകയെ കൊള്ളയടിച്ചവരാണ്‌ യദൂരപ്പയും റെഡ്ഡി സഹോദരങ്ങളും. അവരെ നിയമത്തിന്റെ മുമ്പില്‍ എത്തിച്ചത്‌ കോണ്‍ഗ്രസിന്റെ സര്‍ക്കാരായിരുന്നു. അവരില്‍ എട്ടുപേരെ ജയിലില്‍നിന്നും നിയമസഭയിലേക്കു എത്തിക്കാനുള്ള ശ്രമം കര്‍ണാടകയിലെ സത്യസന്ധരായ ജനതയെ അപമാനിക്കലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മെയ്‌ 12നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ്‌ രാഹുല്‍ വിമര്‍ശനവുമായി എത്തിയത്‌.