Breaking News

Trending right now:
Description
 
Apr 25, 2018

നാളെ ശബ്ദമലിനീകരണ ബോധവത്‌കരണ ദിനം

image വാഹനങ്ങളുടെ ഹോണ്‍ ഉപയോഗത്തെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവത്‌കരിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 26 സംസ്ഥാനത്ത്‌ ശബ്ദമലിനീകരണ ബോധവത്‌കരണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ സംസ്ഥാനത്ത്‌ നോ ഹോണ്‍ ഡേ പ്രഖ്യാപിച്ചു. ഗതാഗത, ആഭ്യന്തര, ആരോഗ്യവകുപ്പുകള്‍ ശബ്ദമലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്‌.