Breaking News

Trending right now:
Description
 
Apr 25, 2018

തൊഴില്‍ അന്വേഷകര്‍ക്ക്‌ ഇനി ഗൂഗിളിന്റെ സഹായം

image തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക്‌ ഗൂഗിളിന്റെ പുതിയ സേവനം സഹായകമാകുന്നു. ലിങ്ക്‌ഡ്‌ ഇന്‍ ഉള്‍പ്പെടെ പ്രമുഖ തൊഴില്‍ സൈറ്റുകളുമായി സഹകരിച്ചാണ്‌ ഗൂഗിള്‍ ഇത്‌ യാഥാര്‍ത്ഥ്യമാക്കിയത്‌. മൊബൈല്‍ ആപ്പിലും ബ്രൗസര്‍ ഉപയോഗിച്ചുള്ള സേര്‍ച്ചിലും ഇതു ലഭ്യമാണെന്നു ഗൂഗിള്‍ വ്യക്തമാക്കി. ജോബ്‌സ്‌ നിയര്‍ മി, ജോബ്‌സ്‌ ഫോര്‍ ഫ്രഷേഴ്‌സ്‌ തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട സെര്‍ച്ച്‌ ടാഗുകള്‍ ഗൂഗിളില്‍ നല്‍കിയാല്‍ സെര്‍ച്ച്‌ ഫലങ്ങളുടെ മുകളിലായി ഒരു പ്രത്യേക മൊഡ്യൂള്‍ എത്തും. ഇവയില്‍ തസ്‌തിക, തൊഴില്‍ദാതാവിന്റെ പേര്‌, യോഗ്യത, സ്ഥലം തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇഷ്ടജോലികള്‍ ബുക്ക്‌മാര്‍ക്ക്‌ ചെയ്യാനുള്ള അവസരമുണ്ട്‌.