Breaking News

Trending right now:
Description
 
Apr 25, 2018

പ്രധാനമന്ത്രിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

image പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും അതിനായി ആസൂത്രണം ചെയ്യുകയാണെന്നും ഭീഷണിമുഴക്കിയ മുഹമ്മദ്‌ റഫീഖിനെ (50) കോയമ്പത്തൂര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പത്തുവര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ചയാളാണ്‌ കുനിയമുത്തൂര്‍ സ്വദേശിയായ റഫീഖ്‌. റഫീഖിന്റെ ഭീഷണി സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. സേലം പുത്തൂര്‍ റോഡിലെ കാര്‍ വില്‍പ്പനക്കാരന്‍ പ്രകാശുമായി എട്ടു മിനിറ്റ്‌ നീളുന്ന ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ഭീഷണി. നിരോധിച്ച അല്‍ ഉമ്മ സംഘാംഗമാണ്‌ റഫീഖ്‌. 1998ലെ സ്‌ഫോടനപരമ്പരക്കേസിലാണ്‌ ശിക്ഷ അനുഭവിക്കേണ്ടിവന്നത്‌. 2007ലായിരുന്നു ജയില്‍ മോചനം.