Breaking News

Trending right now:
Description
 
Apr 25, 2018

രാജ്യം വീണ്ടും ഞടുങ്ങി: ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന്‌ ഇരയായി

image രാജ്യത്തെ വീണ്ടും ഞടുക്കിക്കൊണ്ട്‌ ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ പതിനൊന്നാംക്ലാസ്‌ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന്‌ ഇരയായി. വീട്ടില്‍കൊണ്ടുവിടാമെന്നുപറഞ്ഞു കാറില്‍കയറ്റിയ വിദ്യാര്‍ഥിനിയെ സഹപാഠി ഉള്‍പ്പെടെ മൂന്നുപേര്‍ പീഡിപ്പിക്കുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞയാഴ്‌ച നടന്ന സംഭവത്തില്‍ ഒരാളെ അറസ്‌റ്റു ചെയ്‌തു. മറ്റു രണ്ടുപേര്‍ ഒളിവിലാണ്‌. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. സ്‌കൂള്‍ബസ്‌ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിയെ സഹപാഠി നിര്‍ബന്ധിച്ചു കാറില്‍ കയറ്റുകയായിരുന്നു. കാറിനുള്ളില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ പാട്ട്‌ ഉച്ചത്തില്‍വച്ചതിനാല്‍ പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ഥന ആരും കേട്ടില്ല. മണിക്കൂറുകളോളം ക്രൂരപീഡനത്തിന്‌ ഇരയാക്കിയ പെണ്‍കുട്ടിയെ രാത്രി ഒരുമണിയോടെ നോളജ്‌ പാര്‍ക്കിനു സമീപം വഴിയരുകില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെയാണ്‌ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടത്‌. തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും മാനഭംഗങ്ങളും വര്‍ധിക്കുന്നതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ പുതിയ സംഭവം പുറത്തുവന്നത്‌.