Breaking News

Trending right now:
Description
 
Apr 25, 2018

ലൈംഗിക പീഡനക്കേസ്‌: ആസാറാം ബാപ്പുവിന്റെ വിധി ഇന്ന്‌; കനത്ത സുരക്ഷ

image വിവാദസന്യാസി ആസാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പ്രത്യേക കോടതി ഇന്നു വിധിപറയും. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്തു ആസാറാമിനെ തടവിലാക്കിയിരിക്കുന്ന ജോധ്‌പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്‌ കോടതി വിധി പ്രഖ്യാപിക്കുക. വന്‍ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ജോധ്‌പൂര്‍ നഗരത്തില്‍ 21നു ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഇളവു വരുത്തിയിട്ടില്ല. രാജസ്ഥാനിലും ഗുജറാത്തിലും ആസാറാമിനെതിരെ പീഡനക്കേസ്‌ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതിനാല്‍ സുപ്രീംകോടതി ജാമ്യം നിക്ഷേധിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍നിന്നുള്ള പതിനാറുകാരിയെ ജോധ്‌പൂരിലെ ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്ന കേസിലാണ്‌ 77കാരനായ ആസാറാം ബാപ്പുവിനെതിരെ കോടതി ഇന്നു വിധിപറയുന്നത്‌. 2013 ഓഗസ്‌റ്റ്‌ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടികള്‍ക്കെതിരായ അതിക്രമ കേസായ പോക്‌സോ കേസ്‌ റജിസ്‌റ്റര്‍ ചെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.