Breaking News

Trending right now:
Description
 
Apr 25, 2018

നാല്‌ ഭീകരരെയും നാല്‌ പാക്‌ സൈനികരെയും വധിച്ചു

image ജമ്മുകാഷ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നാലു ജയ്‌ഷെ മുഹമ്മദ്‌ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ലാം വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയ സൈന്യം നടത്തിയ തിരിച്ചിലിനിടെ വെടിവയ്‌പുണ്ടായി. തുടര്‍ന്നു നടത്തിയ ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ്‌ നാലു ഭീകരരെ സൈന്യം വധിച്ചത്‌. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടുപേര്‍ വിദേശികളാണ്‌. ഭീകരരില്‍നിന്നു ആയുധങ്ങളും കണ്ടെടുത്തു. ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. പുഞ്ചിലെ കൃഷ്‌ണഘാട്ടി സെക്ടറിലാണ്‌ പാക്കിസ്ഥാന്റെ നാലു സൈനികരെ ഇന്ത്യന്‍ സൈനികര്‍ വധിച്ചത്‌. പീരങ്കി ആക്രമണമാണ്‌ നടത്തിയത്‌. പാക്കിസ്ഥാന്റെ മൂന്നു സൈനിക പോസ്‌റ്റുകളും തകര്‍ത്തു. തിങ്കളാഴ്‌ച വൈകിട്ടു വെടിനിര്‍ത്തല്‍ വ്യവസ്ഥലംഘിച്ചു നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈന്യത്തിന്റെ പ്രത്യാക്രമണം. ജമ്മുകാഷ്‌മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലുമായി ഈ വര്‍ഷം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 16 പേര്‍ സൈനികരാണ്‌.