Breaking News

Trending right now:
Description
 
Apr 23, 2018

ലിഗയുടെ മരണകാരണം കൊലപാതകമല്ലെന്നു പ്രാഥമികനിഗമനം

image കോവളത്തെ കണ്ടല്‍കാട്ടില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ (33) മൃതദേഹത്തില്‍ ആയുധംകൊണ്ട്‌ മുറിവേറ്റ പാടുകള്‍ ഇല്ലെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ കൊലപാതകമല്ലെന്ന സൂചനയാണ്‌ പൊലീസ്‌ നല്‍കുന്നത്‌. ലാത്‌ വിയ സ്വദേശിയാണ്‌ ലിഗ. വിഷം ഉള്ളില്‍ചെന്നതാകാം മരണകാരണമെന്നു പൊലീസ്‌ സംശയിക്കുന്നുണ്ട്‌. ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ പരുക്കുകള്‍ ഇല്ല. മുറിവുകളോ പോറലുകളോ ഉള്ളതായി കണ്ടെത്തിയിട്ടില്ല. മൃതദേഹം അഴുകിയതുകൊണ്ടാവാം തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ്‌ കരുതുന്നു. കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച്‌ 11നു കാണാതാവുകയായിരുന്നു. ഇവര്‍ കോവളത്ത്‌ ഓട്ടോറിക്ഷയില്‍നിന്ന്‌ ഇറങ്ങുന്നതിന്റെയും സിഗരറ്റ്‌ വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. മുമ്പ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുള്ള ലിഗ ഒതളങ്ങ കഴിച്ചതാകാമെന്ന സാധ്യതയുണ്ടെന്നാണ്‌ പൊലീസ്‌ വിലയിരുത്തുന്നത്‌. സഹോദരി ഇലീസയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.