Breaking News

Trending right now:
Description
 
Apr 23, 2018

ലോകമുത്തശ്ശി തജിമ വിടവാങ്ങി

image ഏഴുമാസം മുമ്പ്‌ ലോക മുത്തശ്ശിപ്പട്ടം കിട്ടിയ ജപ്പാനിലെ നാബി തജിമ വിടവാങ്ങി. 117 വയസായിരുന്നു പ്രായം. ക്യുഷു ദ്വീപിലുള്ള കികായ്‌ പട്ടണത്തിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. നൂറ്റിയറുപതിലേറെ പിന്മുറക്കാരെ കണ്ടു മനസുനിറഞ്ഞാണ്‌ തജിമ മുത്തശ്ശി വിടവാങ്ങിയത്‌. ജമൈക്കല്‍ സ്വദേശിയായ വൈലെറ്റ്‌ ബൗണിന്റെ മരണത്തിനുശേഷമാണ്‌ തജിമയെ ലോകമുത്തശ്ശിയായി വിശേഷിപ്പിച്ചിരുന്നത്‌. ജപ്പാനിലെ ചിയോ യോഷിഡയാണ്‌ പുതി ലോക മുത്തശ്ശി. 116 വയസാണ്‌ പ്രായം.