Breaking News

Trending right now:
Description
 
Apr 23, 2018

വിടുവായിത്തം പറയുന്ന ബിജെപിനേതാക്കള്‍ക്ക്‌ മോദിയുടെ ഉപദേശം

image വിടുവായിത്തം പറഞ്ഞ്‌ പാര്‍ട്ടിയെ വെട്ടിലാക്കുന്ന ബിജെപി നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചു. മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിവേകശൂന്യമായ പ്രസ്‌താവനകള്‍ നടത്തി സ്വയം പരിഹാസ്യമാകരുതെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കരുതെന്നും മോദി അഭ്യര്‍ഥിച്ചു. ഇരുത്തംവന്ന സാമൂഹിക ശാസ്‌ത്രജ്ഞരാണെന്നും വിശകലന വിദഗ്‌ധരാണെന്നും ഭാവിച്ചു ക്യാമറ കണ്ടയുടന്‍ ഇത്തരക്കാര്‍ ചാടിവീണ്‌ പ്രസ്‌താവന നടത്തുകയാണ്‌. സമൂഹമാധ്യമങ്ങളടക്കം ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ച്‌ ജനങ്ങളിലേക്ക്‌ കൂടുതല്‍ ഇറങ്ങുന്നതിന്‌ നേതാക്കള്‍ ശ്രദ്ധിക്കണം. ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജമാണ്‌ ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി, ഗ്രാമപ്രദേശങ്ങളുടെ വികസനം, കര്‍ഷകക്ഷേമം തുടങ്ങിയ വിഷയങ്ങളും പാര്‍ട്ടിയുടെ എംപിമാരുമായും എംഎല്‍എമാരുമായും പങ്കുവച്ചു.