Breaking News

Trending right now:
Description
 
Apr 23, 2018

പെട്രോള്‍, ഡീസല്‍വില സര്‍വകലാശാല റെക്കോഡില്‍

image സംസ്ഥാനത്ത്‌ ഇതാദ്യമായി പെട്രോള്‍, ഡീസല്‍ വില സര്‍വകലാശാല റെക്കോഡില്‍. തിരുവനന്തപുരത്ത്‌ പെട്രോളിന്റെ വില 78.47 രൂപയായപ്പോള്‍ ഡീസലിന്‌ വില 71 രൂപയായി. 2013 സെപ്‌റ്റംബര്‍ 13നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്‌. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമില്ല. കോട്ടയത്ത്‌ പെട്രോള്‍ ലിറ്ററിന്‌ 77.55 രൂപയായിരുന്നു ഇന്നലത്തെ വില. ഡീസലിന്‌ 70.45 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്‌ 74.40 രൂപയാണ്‌ വില. ഡീസല്‍നിരക്ക്‌ 65.65 രൂപയിലെത്തി. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ്‌ വിലക്കയറ്റത്തിനു കാരണം. ജൂലൈ ഒന്നിനാണ്‌ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറ്റാന്‍ ആരംഭിച്ചത്‌. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയുടെ ഭാഗമായി എക്‌സൈസ്‌ തീരുവ കുറയ്‌ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല.