Breaking News

Trending right now:
Description
 
Apr 23, 2018

കാബൂളില്‍ സ്‌ഫോടനം: 63 മരണം; 100 പേര്‍ക്ക്‌ പരുക്ക്‌

image കാബൂളില്‍ അഫ്‌ഗാന്‍ തലസ്ഥാന നഗരത്തിലും സമീപ പ്രദേശമായ ബാന്‍ പ്രവിശ്യയിലെയും വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററുകളിലുണ്ടായ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക്‌ പരുക്കുണ്ട്‌. കാബൂളില്‍മാത്രം 57 പേര്‍ മരിച്ചു. ഐഡി കാര്‍ഡ്‌ വിതരണം നടക്കുന്നിടത്തേക്ക്‌ ഇടിച്ചുകയറിയ ചാവേല്‍ സ്‌ഫോടനം നടത്തുകയായിരുന്നു. കാബൂളില്‍ ന്യൂനപക്ഷ ഹസാര ഷിയാകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തായിരുന്നു സ്‌ഫോടനം. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 21 സ്‌ത്രീകളും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യമന്ത്രായ വക്താവ്‌ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ ഏറ്റെടുത്തു. സ്‌ഫോടനത്തെ തുടര്‍ന്ന്‌ സമീപത്തുണ്ടായിരുന്നു കാറുകള്‍ കത്തിനശിച്ചു. കെട്ടിടങ്ങളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ഈവര്‍ഷം ഒക്ടോബര്‍ 20നു നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ്‌ ഭീകരര്‍ക്കുള്ളത്‌. തിരഞ്ഞെടുപ്പു പ്രക്രിയ തടസപ്പെടുത്താന്‍ ഭീകരര്‍ ശ്രമം നടത്തുമെന്നു മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കായില്ല.