Breaking News

Trending right now:
Description
 
Feb 05, 2013

ഫ്രാന്‍സിലെ സ്‌ത്രീകള്‍ക്ക്‌ ഇനി ട്രൗസര്‍ ധരിക്കാം

image ഫ്രാന്‍സിലെ സ്‌ത്രീകള്‍ ട്രൗസര്‍ ധരിക്കുന്നതിനിരെ 200 വര്‍ഷം മുന്‍പ്‌ നടപ്പിലാക്കിയ നിയമം പിന്‍വലിച്ചു. 1800, നവംബര്‍ 17നു നടപ്പിലാക്കിയ നിയമം അനുസരിച്ച്‌ സ്‌ത്രീകള്‍ ട്രൗസര്‍ ധരിച്ചാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാമായിരുന്നു. ഈ നിയമത്തിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിക്ഷേധങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ന്നിട്ടും നിയമം പിന്‍വലിക്കാന്‍ ഫ്രാന്‍സ്‌ തയ്യാറായില്ല. എന്നാല്‍ ആധുനിക ഫ്രെഞ്ച്‌ നിയമങ്ങളോടും മൂല്യങ്ങളോടും ഇത്തരത്തിലുള്ള നിയമങ്ങള്‍ നീതിപുലര്‍ത്തുന്നില്ലന്ന്‌ നിരോധനം നീക്കികൊണ്ടുള്ള പ്രസ്‌താവനയില്‍ സ്‌തീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള മന്ത്രി നജാദ്‌ വല്ലൗദ്‌ ബെല്‍ക്കാസെം പറഞ്ഞു. പുരുഷന്‍മാര്‍ക്ക്‌ സമാനമായ വസ്‌ത്രമെന്ന ആക്ഷേപം ഉന്നയിച്ചാണ്‌ ട്രൗസര്‍ ധരിക്കുന്നതിനു സ്‌തീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌. അതേസമയം 1892ലും 1909ലും നടപ്പിലാക്കിയ ഭേതഗതികളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമത്തിനു ഇളവു നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ പ്രാബല്യത്തില്‍ ആയില്ലന്നും പറയപ്പെടുന്നു. സൈക്കിള്‍, കുതിര സവാരി നടത്തുന്ന സ്‌ത്രീകള്‍ക്ക്‌ ഇളവ്‌ നല്‍കാനായിരുന്നു ഭേദഗതി.്‌