Breaking News

Trending right now:
Description
 
Sep 27, 2012

ബ്രിട്ടനില്‍ കാന്‍സര്‍ മരണനിരക്ക്‌ 17 ശതമാനമായി കുറയുമെന്ന്‌ പഠനം

image ബ്രിട്ടനില്‍ കാന്‍സര്‍ മരണനിരക്ക്‌ ഗണ്യമായി കുറയുമെന്ന്‌ പഠന റിപ്പോര്‍്‌ട്ട്‌. 2030 ഓടുകൂടി കാന്‍സര്‍ മരണനിരക്ക്‌ 17 ശതമാനമായി കുറയുമെന്നാണ്‌ വിദഗ്‌ധരുടെ അനുമാനം. പുകവലിയോടുള്ള ഭ്രമം കുറഞ്ഞുവരുന്നതും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമാണ്‌ ഇതിനു കാരണമെന്നു യുകെ ചാരിറ്റി കാന്‍സര്‍ റിസേര്‍ച്ച്‌ സെന്റര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ 2010ലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ 170 എന്ന തോതിലാണ്‌ ബ്രിട്ടനിലെ കാന്‍സര്‍ മരണനിരക്ക്‌. എന്നാല്‍ ഇതു അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളില്‍ 142 ആയി കുറയുമെന്നാണു ഗവേഷകസംഘം പറയുന്നത്‌. അണ്ഡാശയ സംബന്ധിയായ കാന്‍സറും സ്‌തനാര്‍ബുദ മരണനിരക്കുമായിരിക്കും ഏറ്റവും കുറയുക. സ്‌തനാര്‍ബുദ മരണനിരക്ക്‌ 28 ശതമാനമായും ഉദരസംബന്ധിയായ അര്‍ബുദം 23 ശതമാനമായും പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ മരണനിരക്ക്‌ 16 ശതമാനമായും കുറയുമെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌. എന്നാല്‍, ലിവര്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിഭാഗം അര്‍ബുദരോഗങ്ങള്‍ തീവ്രമാകാനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. അണ്ഡാശയ സംബന്ധമായ കാന്‍സറില്‍ 42.6 ശതമാനം കുറവുണ്ടാകും. നിലവില്‍ 9.1 ശതമാനം സ്‌ത്രീകളാണ്‌ അര്‍ബുദരോഗം ബാധിച്ചു മരിക്കുന്നത്‌. എന്നാല്‍ ഇത്‌ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ 5.3 ആയി കുറയും. ആളെക്കൊല്ലി അര്‍ബുദരോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്ന സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയവ മൂലമുള്ള മരണനിരക്കുകള്‍ കുറയുമെന്നാണ്‌ ഗവേഷകരുടെ വിലയിരുത്തല്‍