Breaking News

Trending right now:
Description
 
Apr 23, 2018

കോട്ടയം കലക്ട്രേറ്റിനു സമീപം മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

image കോട്ടയം കലക്ട്രേറ്റിനു സമീപം മൂന്നുനിലകളോടുകൂടിയ കണ്ടത്തില്‍ റസിഡന്‍സിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ്‌ തീപിടുത്തം ഉണ്ടായത്‌. കനത്തപുകയും ചൂടും മൂലം മൂന്നാംനിലയിലുള്ളവരെ ഒഴിപ്പിച്ചു. തീ അണയ്‌ക്കാന്‍ ശ്രമം തുടരുകയാണ്‌. വന്‍ നാശനഷ്ടം ഉണ്ടായതായാണ്‌ വിവരം. തീ കൂടുതല്‍ ഇടങ്ങളിലേക്ക്‌ പടരാതിരിക്കാനും അണയ്‌ക്കാനുമുള്ള ശ്രമം തുടരുകയാണ്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പിടിക്കാന്‍ കാരണമെന്നു സംശയിക്കുന്നു. കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്‌സ്‌ എത്തിയിട്ടുണ്ട്‌. കെട്ടിടസമുച്ചയത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌, ഒരു തുണക്കട, മൂന്നാം നിലയില്‍ ലോഡ്‌ജ്‌ എന്നിവയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തീ പിടിച്ച കെട്ടിടത്തിനു എതിര്‍വശത്ത്‌ പെട്രോള്‍പമ്പ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.