Breaking News

Trending right now:
Description
 
Apr 22, 2018

വധശിക്ഷയ്‌ക്ക്‌ സിപിഎം എതിരാണെന്ന്‌ വൃന്ദ കാരാട്ട്‌

image വധശിക്ഷയ്‌ക്ക്‌ സിപിഎം എതിരാണെന്നു പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെ വാദം മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. ശിശുപീഡകരെ സംരക്ഷിക്കുന്നവരെ ശിക്ഷിക്കുകയാണ്‌ വേണ്ടത്‌. സര്‍ക്കാര്‍തന്നെ പ്രതികള്‍ക്കുവേണ്ടി വാദിക്കുന്നതാണ്‌ കാണുന്നതെന്നു കഠുവ സംഭവം ചൂണ്ടിക്കാട്ടി അവര്‍ വ്യക്തമാക്കി. ഗോ രക്ഷകര്‍ എന്നതുപോലെ റേപ്പിസ്റ്റ്‌ രക്ഷകരെയാണ്‌ ഇപ്പോള്‍ കാണുന്നതെന്നു വൃന്ദ പരിഹസിച്ചു. കുട്ടികളെ പീഡിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മറുപടിയായിട്ടാണ്‌ വൃന്ദ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌.