Breaking News

Trending right now:
Description
 
Apr 22, 2018

പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം: അഞ്ചു മരണം

image പാലക്കാട്‌ പട്ടാമ്പിയിലും തൃശൂര്‍ ചാവക്കാടും ഉണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി നെല്ലായ സ്വദേശി സുഹ്‌റ (52), മകന്‍ അജ്‌മല്‍, പാലൂര്‍സ്വദേശി സുല്‍ത്താന്‍ എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ അപകടം. എറണാകുളത്തുനിന്നു പട്ടാമ്പിയിലേക്കു വരുകയായിരുന്നു കാര്‍ യാത്രികര്‍. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ചാവക്കാട്‌ അയിനിപ്പുള്ളിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. കോട്ടയ്‌ക്കല്‍ സ്വദേശികളായ അബ്ദു റഹ്മാന്‍, ഷാഫി എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. നാലുസ്‌ത്രീകള്‍ക്കും ഒരു കുട്ടിക്കും പരുക്കുണ്ട്‌.