Breaking News

Trending right now:
Description
 
Apr 22, 2018

അമ്മയോടൊപ്പം ഉറങ്ങിക്കിറഞ്ഞ കുഞ്ഞിനെ തട്ടിയെടുത്തു പീഡിപ്പിച്ചു കൊന്നു

image അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ടു കുഞ്ഞിന്റെ അമ്മയുടെ ബന്ധു നവീന്‍ ഗാഡ്‌ജിനെ (25) അറസ്റ്റു ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാജ്‌ വാഡ കോട്ടയ്‌ക്കു സമീപം വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ പാര്‍ക്കിങ്‌ ഏരിയയിലാണ്‌ കുഞ്ഞിന്റെ മൃതദേഹം കണ്ടത്‌. ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. സിസിടിവി ദൃശ്യത്തില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ്‌ നവീന്‍ ഗാഡ്‌ജ്‌ അറസ്‌റ്റിലാകുന്നത്‌. ബലൂണ്‍ വില്‍പ്പനക്കാരാണ്‌ കുഞ്ഞിന്റെ മാതാപിതാക്കള്‍. സംഭവം നടന്നതിന്റെ തലേന്നുരാത്രി അക്രമി കുഞ്ഞിന്റെ അമ്മയുമായി വഴക്കിട്ടിരുന്നുവെന്നു പൊലീസ്‌ വ്യക്തമാക്കി. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട്‌ മാതാപിതാക്കള്‍ പരാതിയുമായി പൊലീസ്‌ സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ മടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്‌ എഎസ്‌ഐ ത്രിലോക്‌ സിങ്‌ വര്‍കധെയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.