Breaking News

Trending right now:
Description
 
Apr 22, 2018

ചാള്‍സ്‌ രാജകുമാരന്‍ കോമണ്‍വെല്‍ത്ത്‌ മേധാവി

image ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തോടനുബന്ധിച്ച്‌ കോമണ്‍വെല്‍ത്ത്‌ മേധാവിയായി ചാള്‍സ്‌ രാജകുമാരനെ (69) തിരഞ്ഞെടുത്തു. ഇപ്പോഴത്തെ മേധാവിയായ എലിസബത്ത്‌ രാജ്ഞിയുടെ അഭ്യര്‍ഥനമാനിച്ചാണ്‌ അനന്തരാവകാശിയായ മകന്‌ ഈ പദവി നല്‍കാന്‍ അംഗരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ തീരുമാനിച്ചത്‌. രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ ലൂ ചേംബറില്‍ നടന്ന സ്വാകാര്യ സമ്മേളനത്തില്‍ 52 രാഷ്ട്രനേതാക്കന്മാര്‍ പങ്കെടുത്തു തീരുമാനമെടുക്കുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 91 വയസുള്ള രാഞ്‌ജിക്ക്‌ അധികനാള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ്‌ ചാള്‍സ്‌ രാജകുമാരനെ നിര്‍ദേശിച്ചത്‌. ഇതു പിന്തുടര്‍ച്ചാവകാശമുള്ള പദവിയല്ലെങ്കിലും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്താണ്‌ ചാള്‍സിനെ പിന്‍ഗാമിയായി അവരോധിക്കാന്‍ നേതാക്കള്‍ തയാറായത്‌. ചില നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. അടുത്ത സമ്മേളം 2020ല്‍ മലേഷ്യയില്‍ നടത്തും.