Breaking News

Trending right now:
Description
 
Apr 22, 2018

വിദേശ വനിതയുടെ മൃതദേഹം സഹോദരി തിരിച്ചറിഞ്ഞു

image കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ അഴുകിയ മൃതദേഹം കാണാതായ സഹോദരിയുടേതാണെന്നു ലാത്‌ വിയ സ്വദേശി ഇലീസ്‌ തിരിച്ചറിഞ്ഞു. ഒരുമാസം മുമ്പാണ്‌ ലിഗയെ (33) കാണാതായത്‌. അന്നുമുതല്‍ അന്വേഷണം നടത്തിവരുകയായിരുന്നു സഹോദരി ഇലീസും ഭര്‍ത്താവ്‌ ആന്‍ഡ്രൂസും. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ്‌ ലിഗയുടെ മൃതദേഹം കണ്ടത്‌. മൃതദേഹത്തില്‍ ഉണ്ടായിരുന്ന കൈയില്ലാത്ത ടീ ഷര്‍ട്ട്‌, കറുത്ത ലെഗ്ഗിന്‍സ്‌ ലിഗയുടേതാണെന്നു കണ്ടെത്തി. മൃതദേഹത്തില്‍ കണ്ട ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. പ്രാഥമിക തെളിവുകളനുസരിച്ച്‌ ലിഗ കൊല്ലപ്പെട്ടതാകാമെന്നു പൊലീസ്‌ കരുതുന്നു. മൃതദേഹത്തിന്‌ 20 ദിവസത്തിലേറെ പഴക്കമുണ്ട്‌. ലിഗയുടെ മൃതദേഹമാണോ എന്നറിയാന്‍ ഡിഎന്‍ഐ പരിശോധന നടത്തും. ആയൂര്‍വേദ ചികിത്സയ്‌ക്കായി ഫെബ്രുവരിയിലാണ്‌ ലിഗയും സഹോദരി ഇലീസും കേരളത്തിലെത്തിയത്‌. പോത്തന്‍കോട്ട്‌ ആയൂര്‍വേദ ചികിത്സയ്‌ക്കിടെ മാര്‍ച്ച്‌ 14നാണ്‌ ലിഗയെ കാണാതായത്‌.