Breaking News

Trending right now:
Description
 
Apr 22, 2018

മുതിര്‍ന്ന നേതാവ്‌ യശ്വന്ത്‌ ബിജെപി വിട്ടു

image മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത്‌ സിന്‍ഹ ബിജെപിവിട്ടു. പാര്‍ട്ടിയുമായുള്ള ഭിന്നതയാണ്‌ ഇ്‌ത്തരമൊരു തീരുമാനത്തിനു പിന്നില്‍. ഈയിടെ അദ്ദേഹം രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ ദേശീയ കണ്‍വന്‍ഷനിലാണ്‌ പ്രഖ്യാപനം. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ച സിന്‍ഹ, പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇതു തന്റെ രാഷ്ട്രീയ സന്യാസത്തിന്റെ തുടക്കമാണെന്നും വ്യക്തമാക്കി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനു കീഴില്‍ രാജ്യത്തു ജനാധിപത്യം അപകടത്തിലാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ്‌ സിന്‍ഹ നടത്തിത്‌. പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം അലങ്കോലപ്പെട്ടതിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ്‌. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം നടക്കുന്നു. തിരഞ്ഞെടുപ്പു കമ്മീഷനെയും അന്വേഷണ ഏജന്‍സികളെയും കേന്ദ്രസര്‍ക്കാര്‍ സ്വാര്‍ഥ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയാണ്‌. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ലമെന്റ്‌ സമ്മേളനം വെട്ടിച്ചുരുക്കിയെന്നും യശ്വന്ത്‌ ആരോപിച്ചു. മറ്റൊരു പാര്‍ട്ടിയിലേക്കും ഇനിയില്ല. ജനാധിപത്യ സംരക്ഷണം ലക്ഷ്യമിട്ട്‌ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും യശ്വന്ത്‌ വ്യക്തമാക്കി.