Breaking News

Trending right now:
Description
 
Apr 22, 2018

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ

image പന്ത്രണ്ടുവയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന്‌ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള പോക്‌സോ നിയമത്തിലും മറ്റു നിയമങ്ങളിലും ഭേദഗതി വരുത്തുന്നതാണ്‌ ഓര്‍ഡിനന്‍സ്‌. രാഷ്ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഈ ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍വരും. മാനഭംഗത്തിന്‌ ഇരയാകുന്ന പെണ്‍കുട്ടിയുടെ പ്രായം പതിനാറില്‍ താഴെയാണെങ്കില്‍ ശിക്ഷ 10ല്‍നിന്ന്‌ 20 വര്‍ഷം കഠിനതടവായി ഉയര്‍ത്തി. ഇതു ജീവിതാവസാനംവരെ കഠിനശിക്ഷയായി നീട്ടാം. പതിനാറില്‍താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്‌താല്‍ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. കുട്ടികളെ മാനഭംഗത്തിന്‌ ഇരയാക്കുന്നവര്‍ക്ക്‌ പരമാവധി ശിക്ഷ ജീവപര്യന്തവും കുറഞ്ഞശിക്ഷ ഏഴുവര്‍ഷം തടവുമാണ്‌. പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടി മാനഭംഗത്തിന്‌ ഇരയായി മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്‌താല്‍ പ്രതിക്ക്‌ മരണശിക്ഷയാവും കോടതി വിധിക്കുക. കുട്ടിമരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കില്‍ പ്രതികള്‍ക്ക്‌ മരണംവരെയുള്ള ജീവപര്യന്തമാകും ശിക്ഷ. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യത്തിന്‌ അനുമതിയില്ല. കുട്ടികളുടെ മാനഭംഗക്കേസുകളിലെ അന്വേഷണവും വിചാരണയം ആറുമാസത്തിനകം പൂര്‍ത്തിയാക്കണം.