Breaking News

Trending right now:
Description
 
Apr 21, 2018

വനിതാ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച ബിജെപി നേതാവ്‌ മാപ്പുപറഞ്ഞു

image തമിഴ്‌നാട്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്‌ ദ്‌ വീക്ക്‌ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ലക്ഷ്‌മി സുബ്രഹ്മണ്യന്റെ കവിളില്‍ തട്ടിയ സംഭവത്തില്‍ അപകീര്‍ത്തികരമായ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ ഷെയര്‍ ചെയ്‌ത്‌ വിവാദത്തിലായ ബിജെപി നേതാവ്‌ മാപ്പുപറഞ്ഞു. നടനും തിരക്കഥാകൃത്തുമായ എസ്‌.വി.ശേഖറാണു മാപ്പുപറഞ്ഞത്‌. വിവാദ പോസ്‌റ്റ്‌ അദ്ദേഹം പിന്‍വലിക്കുകയും ചെയ്‌തു. സന്ദേശം പൂര്‍ണമായി വായിക്കാതെയാണ്‌ ഷെയര്‍ ചെയ്‌തതെന്നും തെറ്റായിപോയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വനിതാ മാധ്യമ പ്രവര്‍ത്തകരുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന കുറിപ്പില്‍ മാധ്യമപ്രവര്‍ത്തകയെ സ്‌പര്‍ശിച്ചതിനു ഗവര്‍ണര്‍ ഫിനൈല്‍കൊണ്ടു കൈകഴുകണമെന്നു പരിഹസിച്ചിരുന്നു. സ്‌ത്രീകളെ ഒന്നടങ്കം ആക്ഷേപിക്കുന്നതരത്തില്‍ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ ഷെയര്‍ ചെയ്‌ത്‌ ഏറെ വിവാദമുണ്ടാക്കുകയും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‌ ഇടയാക്കുകയും ചെയ്‌തു. എസ്‌.തിരുമലൈ എന്ന ബിജെപി പ്രവര്‍ത്തകന്റെ പോസ്‌റ്റാണ്‌ ശേഖര്‍ ഷെയര്‍ ചെയ്‌തത്‌. മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച ശേഖറിന്റെ വസതിയിലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തി. ശേഖറിനെതിരെ മുദ്രാവാക്യംവിളിച്ച മാധ്യമപ്രവര്‍ത്തകര്‍ വീടിനു നേരെ കല്ലെറിഞ്ഞു. സംഭവത്തില്‍ 30 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.