Breaking News

Trending right now:
Description
 
Apr 21, 2018

നരോദ പാട്യ കൂട്ടക്കൊലക്കേസ്‌: ബിജെപി നേതാവിനെ വിട്ടയച്ചു

image ഗുജറാത്ത്‌ കലാപകാലത്ത്‌ 2002-ല്‍ നരോദ പാട്യയില്‍ ന്യൂനപക്ഷ സമുദായക്കാരായ 97 പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ ബിജെപി നേതാവും ഗുജറാത്ത്‌ മുന്‍ മന്ത്രിയുമായ മായാ കോഡ്‌നാനിയെ ഗുജറാത്ത്‌ ഹൈക്കോടതി വിട്ടയച്ചു. 28വര്‍ഷം ജീവപര്യന്തം തടവിനു ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ്‌ നടപടി. സംശയത്തിന്റെ ആനുകൂല്യത്തിലാണ്‌ ഹൈക്കോടതി വിട്ടയച്ചത്‌. മായാ കോഡ്‌നാനി ഇപ്പോള്‍ ജാമ്യത്തിലാണ്‌. അതേസമയം കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബജ്‌റംഗ്‌ ദള്‍ നേതാവ്‌ ബാബു ഭായ്‌ പട്ടേലിനു വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 21 വര്‍ഷമായി കുറച്ചു. മായ അടക്കം 17 പേരെയാണ്‌ ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, എസ്‌.എസ്‌.സുപേഹിയ എന്നിവരടങ്ങുന്ന ബെഞ്ച്‌ വിട്ടയച്ചത്‌. 12 പേരുടെ ശിക്ഷ ശരിവച്ചു. നരേന്ദ്രമോദി മന്ത്രിസഭയില്‍ വനിതാ-ശിശുക്ഷേമ മന്ത്രിയായിരുന്നു മായാ കോഡ്‌നാനി.