Breaking News

Trending right now:
Description
 
Apr 21, 2018

ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കുകയാണെന്ന്‌ ഉത്തരകൊറിയ

image ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കുകയാണെന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ്‌ ഉന്‍ വ്യക്തമാക്കി. ഇരുകൊറിയകളും തമ്മില്‍ അടുത്ത വെള്ളിയാഴ്‌ച നടത്താനിരിക്കുന്ന ഉച്ചകോടിയുടെ മുന്നോടിയായിട്ടാണ്‌ ഉത്തരകൊറിയയുടെ സമാധാന നീക്കം. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ ശനിയാഴ്‌ച മുതല്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാഉത്തരകൊറിയയുടെ നിപ്പിക്കുകയുമാണെന്നു ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ്‌ ആണവപരീക്ഷണം നിര്‍ത്തിവയ്‌ക്കുന്നതെന്നു പറയുന്നു. ആണവ നിരായുധീകരണത്തിന്‌ സന്നദ്ധമാണെന്നു ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറിയന്‍ യുദ്ധത്തിനുശേഷം അമേരിക്ക ദക്ഷിണകൊറിയയില്‍ നിലനിര്‍ത്തിയിട്ടുള്ള സൈനികരെ പിന്‍വലിക്കണമെന്ന്‌ ഉള്‍പ്പെടെയുള്ള ഉപാധികളൊന്നും വയ്‌ക്കാതെയാണ്‌ ഉത്തരകൊറിയയുടെ പുതിയ നീക്കം. ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സാണ്‌ ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്‌ വഴിയൊരുക്കിയത്‌. വിന്റര്‍ ഒളിമ്പിക്‌സിനു എത്തിയ കിമ്മിന്റെ സഹോദരി ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുകൊറിയകളും തമ്മില്‍ ഉച്ചകോടി നടത്തണമെന്ന നിര്‍ദേശം ഉള്‍പ്പെടെ കൂടിക്കാഴ്‌ച വഴിയൊരുക്കി. ഉത്തരകൊറിയയുടെ മനംമാറ്റത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ആവേശത്തോടെയാണ്‌ വരവേറ്റത്‌. ഉത്തരകൊറിയയ്‌ക്കും ലോകത്തിനുതന്നെയും നല്ലൊരുവാര്‍ത്തയാണിതെന്നും യുഎസ്‌-ഉത്തരകൊറിയ ഉച്ചകോടിയുമായി മുന്നോട്ടുപോകുമെന്നും ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. യുഎസില്‍ ചെന്നെത്താന്‍ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷിച്ച്‌ യുഎസിനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയാണ്‌ ഇപ്പോള്‍ സമാധാനത്തിനായി മുന്നിട്ടിറങ്ങിയത്‌.