Breaking News

Trending right now:
Description
 
Apr 21, 2018

കേരളാ കൗമുദി ചീഫ്‌ എഡിറ്റര്‍ എം.എസ്‌.രവി അന്തരിച്ചു

image കേരളാ കൗമുദി ചീഫ്‌ എഡിറ്ററും മാനേജിങ്‌ ഡയറക്ടറുമായ എം.എസ്‌.രവി (68) അന്തരിച്ചു. സംസ്‌കാരം ശനി വൈകിട്ടു നാലിന്‌ തിരുവനന്തപുരം പേട്ട കേരള കൗമുദി വളപ്പില്‍ പത്രാധിപര്‍ കെ.സുകുമാരന്റെയും ഭാര്യ മാധവി സുകുമാരന്റെയും സ്‌്‌മൃതിമണ്ഡപത്തിനു സമീപം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടത്തും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ സ്വവസതിയില്‍വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. 2013 ഒക്ടോബറിലാണ്‌ എം.എസ്‌.രവി കേരളകൗമുദി ചീഫ്‌ എഡിറ്ററായി ചുമതലയേറ്റത്‌. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പംപുലര്‍ത്തിയിരുന്ന അദ്ദേഹം എസ്‌എന്‍ ട്രസ്റ്റ്‌ ബോര്‍ഡ്‌ അംഗമായിരുന്നു. മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ലാല്‍കൃഷ്‌ണ മെമ്മോറിയല്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. സാഹിത്യകാരന്‍ സി.വി.കുഞ്ഞിരാമന്റെ പൗത്രനും കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെ ഇളയ മകനുമാണ്‌ രവി. കൊല്ലം പള്ളിത്തോട്ടം വിമലാ നിവാസില്‍ ശൈലജയാണ്‌ ഭാര്യ. കേരളാകൗമുദി എഡിറ്റര്‍ ദീപുരവി, കേരളാകൗമുദി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്‌) ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്‌.