Breaking News

Trending right now:
Description
 
Apr 20, 2018

ശ്രീജിത്തിന്റെ മരണം മര്‍ദനംമൂലമാണെന്ന്‌ മെഡിക്കല്‍ബോര്‍ഡും

image വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിന്റെ മരണകാരണം മര്‍ദനംമൂലമാണെന്നു അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡും സ്ഥിരീകരിച്ചു. അടിവയറ്റിനേറ്റ കനത്തക്ഷതമാണ്‌ മരണകാരണമെന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ പരിശോധിച്ചശേഷമാണ്‌ ബോര്‍ഡ്‌ ഇക്കാര്യം ശരിവച്ചത്‌. ശക്തമായ ഇടിയോ ചവിട്ടോ ഏറ്റാലും ഇതു സംഭവിക്കാം. ശ്രീജിത്തിന്റെ മൃതദേഹത്തിലെ പാടുകള്‍ ഇരുമ്പുദണ്ഡുപോലുള്ള വസ്‌തുകൊണ്ടുള്ള മര്‍ദനമേറ്റതാണെന്നാണ്‌ സംഘത്തിന്റെ അനുമാനം. കസ്‌റ്റഡി മരണക്കേസ്‌ അന്വേഷി്‌ക്കുന്ന ഐജി ശ്രീജിത്തിന്റെ സാന്നിധ്യത്തിലാണ്‌ മെഡിക്കല്‍ബോര്‍ഡ്‌ ചേര്‍ന്നത്‌. ശ്രീജിത്ത്‌ മരിച്ച കേസില്‍ അറസ്‌റ്റിലായ പൊലീസുകാര്‍ സന്തോഷ്‌കുമാര്‍, സുമേഷ്‌, ജിതിന്‍രാജ്‌ എന്നിവരെ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. ആലുവാ പൊലീസ്‌ ക്ലബില്‍നിന്നു പറവൂര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ്‌ ഹാജരാക്കിയത്‌. റൂറല്‍ എസ്‌പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌ അംഗങ്ങളാണ്‌ റിമാന്‍ഡിലായ പൊലീസുകാര്‍.