Breaking News

Trending right now:
Description
 
Apr 20, 2018

നീറ്റിന്‌ ഡ്രസ്‌ കോഡ്‌; അപേക്ഷകള്‍ 13.36 ലക്ഷം

image അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്‌) എഴുതുന്നവര്‍ക്കുള്ള ഡ്രസ്‌ കോഡ്‌ സിബിഎസ്‌ സി നിര്‍ദേശിച്ചു. ഇത്തവണ 13.36 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്ക്‌ അപേക്ഷിച്ചിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടുലക്ഷമാണ്‌ വര്‍ധന ഉണ്ടായിരിക്കുന്നത്‌. ഡ്രസ്‌ കോഡ്‌ നിര്‍ബന്ധമാണ്‌. ലളിതമായ നിറങ്ങളിലുള്ള ഹാഫ്‌ സ്ലീവ്‌ വസ്‌ത്രങ്ങള്‍വേണം ധരിക്കാന്‍. വലിയ ബട്ടണുകള്‍ പോലെയുള്ളവ പാടില്ല. ചെറിയ ഹീലുള്ള ചെരുപ്പുകളാണ്‌ ഉപയോഗിക്കേണ്ടത്‌. ഷൂസ്‌ അനുവദിക്കില്ല. ഡ്രസ്‌ കോഡ്‌ പാലിക്കാതെ ഇഷ്ടവേഷം ധരിക്കണമെന്നു ആഗ്രഹമുള്ളവര്‍ക്ക്‌ അതിനും സൗകര്യമുണ്ട്‌. ഒരുമണിക്കൂറിനു മുമ്പു ഇത്തരക്കാര്‍ പരീക്ഷാ ഹാളിലെത്തണം. മൊബൈല്‍ ഫോണ്‍, പെന്‍സില്‍ ബോക്‌സ്‌, ബാഗുകള്‍, ആഭരണങ്ങള്‍, ലോഹനിര്‍മിതമായ മറ്റുവസ്‌തുക്കള്‍ തുടങ്ങിയവയ്‌ക്ക്‌ പരീക്ഷാ കേന്ദ്രത്തില്‍ വിലക്കുണ്ട്‌. അഡ്‌മിഷന്‍ കാര്‍ഡുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യേണ്ടതാണ്‌. വെബ്‌സൈറ്റ്‌: https://cbseneet.nic.in/cbseneet/online/AdmitCardAuth.aspx