Breaking News

Trending right now:
Description
 
Apr 20, 2018

കഠ്‌ വ റാലിക്കിടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെ അപമാനിച്ചു

image കഠ്‌ വയില്‍ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഞായറാഴ്‌ച ജുഹുവില്‍ സംഘടിപ്പിച്ച റാലിക്കിടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെ സഹപ്രവര്‍ത്തകര്‍ അപമാനിച്ചു. മെഴുകുതിരി റാലിക്കിടെ യൂത്ത്‌ കോണ്‍ഗ്രസ്‌, എന്‍എസ്‌ യു പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരെ മോശമായ രീതിയില്‍ സ്‌പര്‍ശിക്കുകയും ഉന്തുകയും തള്ളുകയും ചെയ്‌തു. സംഭവം സംബന്ധിച്ച്‌ മുംബൈ ഘടകം അധ്യക്ഷന്‍ സഞ്‌ജയ്‌ നിരൂപത്തിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. സംഭവത്തില്‍ പരാതിക്കാരിയോട്‌ ക്ഷമചോദിച്ചു. അതേസമയം പൊലീസില്‍ പരാതി നല്‍കുകയാണെങ്കില്‍ കൂടെ നില്‍ക്കുമെന്നും ആരോപണവിധേയരായവരെ തിരിച്ചറിയാനായാല്‍ നടപടിയെടുക്കുമെന്നു പരാതിക്കാരിക്ക്‌ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നിരൂപം വ്യക്തമാക്കി.