Breaking News

Trending right now:
Description
 
Apr 20, 2018

മാര്‍ ഏബ്രഹാം വിരുതുകുളങ്ങര കാലം ചെയ്‌തു

image നാഗ്‌പൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ഏബ്രഹാം വിരുതുകുളങ്ങര (74) കാലം ചെയ്‌തു. കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തു ഉറക്കത്തിനിടെ ഹൃദയാഘാതമാണ്‌ മരണകാരണം. വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌കാരം 23നു ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നാഗ്‌പൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ കത്തീഡ്രലില്‍ നടത്തും. മഹാരാഷ്ട്ര മേഖലയിലെ ബിഷപ്പുമാരുടെ സമിതിപ്രസിഡന്റായിരുന്നു മാര്‍ ഏബ്രഹാം വിരുതുകുളങ്ങര. സിബിസിഐ ആസ്ഥാനത്ത്‌ ബുധനാഴ്‌ച നടന്ന ഉത്തരേന്ത്യന്‍ മേഖലയിലെ 30 ബിഷപ്പുമാരുടെ യോഗത്തിലും ജമ്മു കാഷ്‌മീരിലെ കഠ്‌ വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. മാര്‍ ഏബ്രഹാം വിരുതുകുളങ്ങരയ്‌ക്കുവേണ്ടി ഡല്‍ഹിയിലെ സേക്രട്ട്‌ ഹാര്‍ട്ട്‌ കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തി. കോട്ടയം കല്ലറ വിരുതുകുളങ്ങര ലൂക്കോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്‌. 1969 ഒക്ടോബര്‍ 28നു കോട്ടയം ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. എട്ടുവര്‍ഷക്കാലം മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തി. 34-ാം വയസില്‍ മധ്യപ്രദേശിലെ ഖാണ്ഡവ രൂപത ബിഷപ്പായി. 1998 ഏപ്രില്‍ 28നാണ്‌ നാഗ്‌പൂര്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റത്‌.