Breaking News

Trending right now:
Description
 
Apr 20, 2018

സ്‌ത്രീപീഡനങ്ങള്‍: യുഎസ്‌ പത്രം മോദിക്കെതിരെ

image ഇന്ത്യയില്‍ പീഡനക്കേസുകള്‍ വര്‍ധിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം നടിക്കുന്നതിനെതിരെ യുഎസ്‌ പത്രം ന്യൂയോര്‍ക്ക്‌ ടൈംസ്‌ മുഖപ്രസംഗം എഴുതി. സ്‌ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. ലോകത്തില്‍ എന്തു സംഭവം ഉണ്ടായാലും ഉടനെ ട്വീറ്റര്‍ സന്ദേശത്തില്‍ പ്രതികരിക്കുന്ന മോദി, തീവ്ര ദേശീയ, വര്‍ഗീയ ശക്തികള്‍ വനിതകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുമ്പോള്‍ മിണ്ടുന്നില്ല. മോദിയുടെ നിശബ്ദത അമ്പരിപ്പിക്കുന്നതും ദുഖകരവുമാണ്‌. രാജ്യത്തെ സ്‌ത്രീകള്‍, മുസ്ലീംകള്‍, ദലിതര്‍ എന്നിവയെ ഭയപ്പെടുത്തി നിര്‍വീര്യമാക്കാന്‍ ദേശീയതയുടെ പേരില്‍ സംഘടിത ശക്തികള്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ജമ്മു, യുപി പീഡനങ്ങളെ രാജ്യം മുഴുവന്‍ അപലപിച്ചിട്ടും നിശബ്ദത പാലിച്ച പ്രധാനമന്ത്രി കഴിഞ്ഞ വെള്ളിയാഴ്‌ച മൗനം വെടിഞ്ഞിരുന്നു. നമ്മുടെ പെണ്‍മക്കള്‍ക്കു തീര്‍ച്ചയായും നീതി കിട്ടേണ്ടതാണെന്നാണ്‌ അദ്ദേഹം അന്നുപറഞ്ഞത്‌. അതേസമയം, പ്രധാനമന്ത്രി വൈകി പ്രതികരിച്ചെങ്കിലും അതില്‍ തെല്ലും ആത്മാര്‍ത്ഥയില്ലെന്നു ന്യുയോര്‍ക്ക്‌ ടൈംസ്‌ കുറ്റപ്പെടുത്തി.