Breaking News

Trending right now:
Description
 
Apr 19, 2018

പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു; വനിതാ പൈലറ്റ്‌ രക്ഷിച്ചത്‌ 148 പേരെ

image 32000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ട സൗത്ത്‌ വെസ്റ്റ്‌ എയര്‍ലൈന്‍സ്‌ വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌ത്‌ യാത്രക്കാരുടെ ജീവന്‍രക്ഷിച്ച വനിതാ പൈലറ്റ്‌ ടമി ജോഷുള്‍ട്‌സിന്‌ അഭിനന്ദനപ്രവാഹം. 149 പേരുണ്ടായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരി മരിക്കുകയും ഏഴുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ന്യൂയോര്‍ക്കില്‍നിന്നു ഡാളസിലേക്കു പോയ ബോയിംഗ്‌ 737 വിമാനമാണ്‌ അമ്പത്താറുകാരിയായ വനിതാ പൈലറ്റ്‌ അടിയന്തരമായി ഫലിഡല്‍ഫിയയില്‍ ഇറക്കിയത്‌. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. യാത്രക്കിടെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന്‌ പൊട്ടിത്തെറിച്ച്‌ ഫാന്‍ ബ്ലെയ്‌ഡ്‌ അതിവേഗത്തില്‍ ജനാലയില്‍വന്നിടിച്ചു. ഇതോടെ ജനാലതകര്‍ന്നു തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരി ജെന്നിഫര്‍ പുറത്തേക്കുവീണെങ്കിലും അരയ്‌ക്കുമുകളിലുള്ളഭാഗം വിമാനത്തിന്റെ പുറത്ത്‌ ഉടക്കിനിന്നു. രണ്ടു സഹയാത്രികര്‍ സാഹസികമായി ജെന്നിഫറിനെ വിമാനത്തിനുള്ളിലേക്കു വലിച്ചിട്ടു. വിമാനത്തിന്റെ പൊട്ടിത്തെറിച്ച എന്‍ജിന്റെ ഭാഗങ്ങള്‍ ദേഹത്തുകൊണ്ടു പരുക്കേറ്റിരുന്ന ജെന്നിഫര്‍ പിന്നീടു മരണത്തിനു കീഴടങ്ങി. ആല്‍ബുക്കര്‍ക്കില്‍നിന്നുള്ള ബാങ്ക്‌ എക്‌സിക്യുട്ടീവാണ്‌ 43കാരിയായ ജെന്നിഫര്‍.