Breaking News

Trending right now:
Description
 
Apr 19, 2018

ഹര്‍ത്താലിന്റെ പേരിലുള്ള ഭരണകൂടവേട്ട അവസാനിപ്പിക്കണം: ജമാഅത്തെ ഇസ്‌ലാമി

image കോഴിക്കോട്‌: ഹര്‍ത്താലിന്റെ പേരില്‍ പൊലീസ്‌ നടത്തുന്ന മുസ്‌ലീം വേട്ട അവസാനിപ്പിക്കണമെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മുഹമ്മദലി ആവശ്യപ്പെട്ടു. അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. ആസിഫയ്‌ക്കനുകൂലമായി സംഘ്‌ പരിവാര്‍ ഭീകരതയ്‌ക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതികരണങ്ങളെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തവരെ നിഷ്‌പ്രയാസം അന്വേഷണ ഏജന്‍സികള്‍ക്ക്‌ കണ്ടെത്താമെന്നിരിക്കെ തീവ്രവാദ ആരോപണം ഉന്നയിച്ച്‌ ദുരൂഹത സൃഷ്ടിക്കുകയാണ്‌ പൊലീസ്‌. സംസ്ഥാന ഹര്‍ത്താലുകളുടെ ചരിത്രത്തില്‍ മുന്‍അനുഭവമില്ലാത്ത വേട്ടയാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യത്തെപ്പോലും മതസ്‌പര്‍ദ വളര്‍ത്തുന്നതായി വ്യാഖ്യാനിച്ച്‌ കേസ്‌ എടുക്കുകയാണ്‌ കേരള പൊലീസ്‌ ചെയ്യുന്നത്‌. അറസ്റ്റു ചെയ്‌തവരുടെ പാര്‍ട്ടി തിരിച്ച പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്നും എം.കെ.മുഹമ്മദലി ആവശ്യപ്പെട്ടു.