Breaking News

Trending right now:
Description
 
Apr 19, 2018

നഴ്‌സുമാരുടെ അനിശ്ചിതകാല സമരം 24ന്‌

image സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണകാര്യത്തിലെ സര്‍ക്കാര്‍ മെല്ലെപ്പോക്കിനെതിരെ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്നു യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ മുന്നറിയിപ്പുനല്‍കി. മിനിമം വേജസ്‌ ഉപദേശക സമിതിയുടെ ശുപാര്‍ശയിലാണു സര്‍ക്കാര്‍ തീരുമാനം വൈകുന്നത്‌. കഴിഞ്ഞ 13നു കൊല്ലത്തു ചേര്‍ന്ന മിനിമം വേജസ്‌ ഉപദേശകസമിതി യോഗത്തില്‍ ശമ്പളപരിഷ്‌കരണത്തെക്കുറിച്ച്‌ തീരുമാനം എടുത്തില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നു കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ കിടക്കകളുടെ എണ്ണം അനുസരിച്ചു ശമ്പളം നിശ്ചയിക്കുന്നതില്‍ ഏകാഭിപ്രായം ഉണ്ടായില്ല.ആശുപത്രികളില്‍ 173 തസ്‌തികകളുണ്ട്‌. ഇതില്‍ നഴ്‌സുമാര്‍ 30 ശതമാനമേയുള്ളൂ. അതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമവായമുണ്ടാക്കട്ടേയെന്ന നിലപാടാണ്‌ കമ്മിറ്റി തീരുമാനിച്ചത്‌.