Breaking News

Trending right now:
Description
 
Apr 19, 2018

മാര്‍ അത്തനാസിയോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം നാളെ

image കാലംചെയ്‌ത മാര്‍ത്തോമ്മാ സഭയിലെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസിന്റെ (74) കബറടക്കം വെള്ളിയാഴ്‌ച രാവിലെ 10ന്‌ സഭാ ആസ്ഥാനമായ തിരുവല്ല എസ്‌ സിഎസ്‌ അങ്കണത്തിലെ സെന്റ്‌ തോമസ്‌ പള്ളിയോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വംവഹിക്കും. രാവിലെ 10ന്‌ നഗരികാണിക്കല്‍, 10.30ന്‌ കബറടക്ക ശൂശ്രൂഷ ആരംഭിച്ച്‌ 12നു സമാപിക്കും. ഭൗതികശരീരം ഇന്നലെ തിരുവല്ലയില്‍ എത്തിച്ചു. ഇന്നുകൂടി തിരുവല്ല എസ്‌ സിഎസ്‌ ക്യാംപസിലെ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ഇന്നലെ പുലര്‍ച്ചെ എറണാകുളം പിവിഎസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി കരള്‍രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ റാന്നിയിലെ ബിഷപ്‌ ഹൗസില്‍നിന്നു എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നെടുമ്പ്രം ക്രിസതോസ്‌ മാര്‍ത്തോമ്മാ ഇടവകയിലെ ചിറമേല്‍ കുടുംബത്തില്‍പെട്ട മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി 1944 ഏപ്രില്‍ 26നാണ്‌ ജനനം.