Breaking News

Trending right now:
Description
 
Apr 19, 2018

ന്യൂയോര്‍ക്കില്‍ ശോഭനയുടെ നൃത്തശില്‌പം മെയ്‌ 25ന്‌

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image അമേരിക്കന്‍ മലയാളികളുടെ മനംമയക്കാന്‍ മലയാളികളുടെ സൂപ്പര്‍താരം ശോഭന വീണ്ടും അമേരിക്കയില്‍ എത്തുന്നു. ഡാന്‍സിങ്‌ ഡ്രംസ്‌ എന്ന പരിപാടിയിലൂടെയാണ്‌ അവര്‍ വീണ്ടും എത്തുന്നത്‌. വെസ്റ്റ്‌ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രം ആണ്‌ ഇത്തരത്തിലൊരു കലാവിരുന്ന്‌ കാണാന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യാക്കാര്‍ക്ക്‌ അവസരം ഒരുക്കുന്നത്‌. മെയ്‌ 25ന്‌ രാത്രി ഏഴുമുതല്‍ ക്യുന്‍സ്‌ ഹിന്ദു ടെംപിള്‍ ഓഡിറ്റോറിയത്തില്‍ (Hindu Temple Auditorium 143-09 Holly Ave, Flushing, NY 11355) വെസ്റ്റ്‌ ചെസ്റ്റര്‍ അയ്യപ്പസേവാ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന പരിപാടി അമേരിക്കയില്‍ എത്തിക്കുന്നത്‌ ബീന മേനോന്‍ ആണ്‌ (ന്യൂജേഴ്‌സ്‌ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌). രണ്ടുമണിക്കൂര്‍ നൂളുന്ന ശോഭനയുടെ നൃത്തപരിപാടിയില്‍ ഗായിക പ്രീതി മഹേഷ്‌ പിന്നണിയിലെത്തും.ന്യൂജേഴ്‌സിയിലെ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ കലാകാരന്മാരും കലാകാരികളുമാണ്‌ ശോഭനയ്‌ക്കൊപ്പം അരങ്ങിലുണ്ടാകും.
ഭരതനാട്യത്തിലധിഷ്‌ഠിതമായ ഡാന്‍സിങ്‌ ഡ്രംസ്‌ - ട്രാന്‍സ്‌ ഭാരതീയ നാട്യ പൈതൃകത്തെ വരച്ചുകാട്ടാനാണ്‌ ശ്രമിക്കുന്നത്‌. ശിവപുരാണം, മഹാവിഷ്‌ണുവിന്റെ അവതാരങ്ങള്‍, മഗ്‌ദലന മറിയം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും ബോധധാരയ്‌ക്കൊപ്പം ഈ പരിപാടിയിലൂടെ അവതരിപ്പിക്കും. നടിയും നര്‍ത്തകിയും നൃത്താധ്യാപികയുമായ ശോഭനയ്‌ക്കൊപ്പം അനന്തകൃഷ്‌ണന്‍ മൃദംഗത്തിലും, ഗായകനും സംഗീതസംവിധായകനുമായ പാലക്കാട്‌ ശ്രീറാം പുല്ലാങ്കുഴലിലും, പ്രിഥ്വി ചന്ദ്രശേഖര്‍ കീബോര്‍ഡിലും പശ്ചാത്തലസംഗീതമൊരുക്കും. അമേരിക്കയിലെ കലാപ്രേമികള്‍ക്ക്‌ ഈ നൃത്തശില്‌പം പുതിയ അനുഭവമാവും സമ്മാനിക്കുക. വിവരങ്ങള്‍ക്ക്‌: പാര്‍ത്ഥസാരഥി (914-439-4303), ബീന മേനോന്‍ (973-760- 6762), പദ്‌മജാ പ്രേം (201-805-5425), രാജന്‍ നായര്‍ (914-793-5621), ഗണേഷ്‌ നായര്‍ (914-826-1677), പി.ചന്ദ്രന്‍ (914-316-7529)