Breaking News

Trending right now:
Description
 
Apr 19, 2018

പാക്കിസ്ഥാന്‌ താക്കീത്‌; അടിക്ക്‌ തിരിച്ചടി നല്‍കാന്‍ അറിയാമെന്ന്‌ മോദി

image പാക്കിസ്ഥാന്‌ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. എന്നാല്‍ തീവ്രവാദം കയറ്റി അയയ്‌ക്കുന്നവര്‍ക്ക്‌ അതേഭാഷയില്‍ മറുപടി നല്‍കും. അടിക്കു തിരിച്ചടി നല്‍കാന്‍ തനിക്കറിയാം. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍നിന്നു കുത്താന്‍ ശ്രമിക്കുകയാണ്‌. അത്തരക്കാര്‍ക്കുള്ള മറുപടിയാണ്‌ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന്‌ അദ്ദേഹം ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്‌തുകൊണ്ടു പറഞ്ഞു. അതിര്‍ത്തികടന്നുള്ള ഭീകരത, വീസ-ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയുമായി മോദി ചര്‍ച്ച ചെയ്‌തു. യൂറോപ്യന്‍ യൂണിയനില്‍നിന്നു മാറിയാലും ഇന്ത്യയെ സംബന്ധിച്ചു ബ്രിട്ടന്റെ പ്രാധാന്യം കുറയുകയില്ലെന്നും ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും മോദി തെരേസ മേയ്‌ക്ക്‌ ഉറപ്പുനല്‍കി. ബ്രിട്ടനിലുള്ള വിജയ്‌ മല്യയെ വിട്ടുകിട്ടുന്ന കാര്യവും മോദി തെരേസ മേയുടെ ശ്രദ്ധയില്‍പെടുത്തി. ലണ്ടനിലെ ശാസ്‌ത്ര മ്യൂസിയത്തില്‍ ഇന്ത്യന്‍ വംശജരായ ശാസ്‌ത്രജ്ഞരെ മോദി കണ്ടു അവരുമായി സംവദിച്ചു. ചാള്‍സ്‌ രാജകുമാരനുമായും കൂടിക്കാഴ്‌ച നടത്തി. നാലുദിവസത്തെ സന്ദര്‍ശനത്തിനാണ്‌ മോദി ലണ്ടനില്‍ എത്തിയത്‌.